സൗദിയിൽ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മ്മാണം:സ്ത്രീ ഉൾപ്പടെ അറസ്റ്റിൽ

12

സൗദിയില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മ്മാണം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രണ്ട് യുവതികള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. രണ്ട് ഫ്ലാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ വിതരണത്തിന് സജ്ജമാക്കിയ വന്‍മദ്യ ശേഖരവും വാഷും പിടിച്ചെടുത്തു.

മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന വിദേശികളെക്കുറിച്ച് റിയാദ് പൊലീസിന് വിവരം ലഭിച്ചിരുന്നു. സംഘത്തിലെ ഒരാള്‍ ഈസ്റ്റ് റിങ് റോഡില്‍ വെച്ച് പൊലീസിന്റെ പിടിയിലായതോടെയാണ് ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് രണ്ട് ഫ്ലാറ്റുകളില്‍ പൊലീസ് സംഘം റെയ്ഡ് നടത്തി. വന്‍ മദ്യശേഖരവും നിര്‍മാണ വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായ ആറ് പേരും നിയമവിരുദ്ധമായി രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരാണ്. പിടിയിലായ സ്ത്രീകള്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരികളാണെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.