ഇന്ത്യക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ മാതൃകയാക്കാവുന്നതാണെന്ന് എ.ഐ.സി.സി സെക്രട്ടറി

ഷാർജ: ലോകത്ത് തന്നെ ഏറ്റവും കുടുതൽ ഭാഷയും, എഴുത്തും, പുസ്തകങ്ങളും, സംസ്ക്കാരമുള്ള മുള്ള ഇന്ത്യക്ക് ഷാർജ അന്താരാഷ്ട പുസ്തകമേളയെ മാതൃകയാക്കാവുന്നതാണെന്ന് എ.ഐ.സി.സി.സിക്രട്ടറി ഹിമാൻഷു വ്യാസ് അഭിപ്രായപ്പെട്ടു.
ഇൻക്കാസ് യു.എ.ഇ.കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ബുക്ക് ഫെയറിൽ ആരംഭിച്ച “പ്രിയദർശിനി ” സ്റ്റാൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാർജ ബുക്ക് ഫെയറിൽ ഏറ്റവും കൂടുതൽ സ്റ്റാൾ ഉള്ളതും, ഏറ്റവും കുടുതൽ പുസ്തകങ്ങൾ വിൽക്കപ്പെടുന്നതും ഇന്ത്യക്കാരുടെയാണെന്നും അതിൽ മലയാളികളുടെ പങ്ക് ഏറ്റവും വിലപ്പെട്ടതാണെന്നും, 38 വർഷമായി ഷാർജ ഭരണാധികാരിയുടെ നേരിട്ടു നടത്തുന്ന ഈ സേവനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും എ.ഐ.സി.സി.സിക്രട്ടറി പറഞ്ഞു.
ഇൻക്കാസ് യു.എ.ഇ.പ്രസി ഡണ്ട് മഹാദേവൻ വാഴശ്ശേരി, ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ഇൻക്കാസ് ഭാരവാഹികളായ എസ്.മുഹമ്മദ് ജാബിർ, ജേക്കബ്ബ് പത്തനാപുരം ,മജീദ് എറണാകുളം, ചന്ദ്ര പ്രകാശ് ഇടമന, അബ്ദുൽ മനാഫ്, അശറഫ് ,സി.പി.ജലീൽ, പി.ആർ.പ്രകാശ്, സ്റ്റാൾ കോഡിനേറ്റർ നൗഷാദ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.