വാളയാർ വിഷയം :ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റി “യുവ രോഷം” പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

10

മനാമ: വാളയാർ നീതി നിഷേധത്തിനെതിരെ കേരളവ്യാപകമായി യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐ.വൈ.സി.സി മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “യുവ രോഷം” എന്ന പേരിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മൾ കേട്ടുവരുന്ന നീച പ്രവർത്തനങ്ങളാണ്  ഇന്ന് ദൈവത്തിന്റെ സ്വന്തം  നാട്ടിൽ നടക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ ചെയ്യുമ്പോൾ നമ്മോടൊപ്പം പ്രതിഷേധം രേഖപെടുത്തുന്ന ആളുകൾ ഇന്ന് ഇവിടെ വേട്ടക്കാർക്കൊപ്പമാണ്. ഉത്തരേന്ത്യയിൽ ഇങ്ങനെയുള്ള  നരാധമന്മാർക്ക് കൂട്ട് സംഘപരിവാർ ശക്തികളാണെങ്കിൽ  കേരളത്തിൽ അത് സിപിഎം ആണെന്നും ഇത്തരം നെറികേടുകൾക്കെതിരെ കേരളീയ പൊതു സമൂഹത്തിന്റെ മനസാക്ഷി ഉണർന്നു വരണെമന്നും പ്രതിഷേധ പരിപാടി ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട്  പത്തനംതിട്ട പാർലമെന്റ് കമ്മിറ്റി യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് റോബിൻ പെരുമല അഭിപ്രായപെട്ടു.
യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടങ്ങൾ തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു.

മനാമ ഏരിയ പ്രസിഡണ്ട് എബിയോൺ അഗസ്റ്റിൻ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  കെഎംസിസി ഭാരവാഹി അസ്‌ലം വടകര മുഖ്യ പ്രഭാഷണം നടത്തി. ഐ വൈ സി സി ദേശീയ  പ്രസിഡണ്ട്  ബ്ലസൻ മാത്യു, സി.അജ്‌മൽ, ബിജു മലയിൽ, ഫാസിൽ വട്ടോളി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് മനാമ ഏരിയാ സെക്രട്ടറി നബീൽ അബ്ദുൽ റസാഖ് സ്വാഗതവും ഷാഫി വയനാട് നന്ദിയും അറിയിച്ചു.