കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി എം.സി കമറുദ്ദീന്റെ വിജയം ആഘോഷിച്ചു

മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീന്റെ വിജയം കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎംസിസി ഓഫീസിൽ വെച്ച് ആഘോഷിച്ചു. കെഎംസിസി യുടെയും ഒ ഐ സി സി യുടെയും നേതാക്കന്മാർ പങ്കെടുത്ത യോഗത്തിൽ ജില്ലാസെക്രട്ടറി റിയാസ് പട്ല സ്വാഗതം പറയുകയും പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷതയും വഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം പാലക്കാട് കെ എം സി സി പ്രസിഡണ്ട് റഫീഖ് നടത്തി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദലി, സലീം തളങ്കര, ഹനീഫ് ഉപ്പള, മുസ്തഫ കാഞ്ഞങ്ങാട്, റഫീഖ് ക്യാമ്പസ്, റസാഖ് സൗത്ത് സോൺ, ഹുസൈൻ ചിത്താരി, ഖാദർ പൊവ്വൽ, ഇബ്രാഹിം ചാലാ, അബ്ദുള്ള പുത്തൂർ, സത്താർ ഉപ്പള, അസ്ഹർ, ഖലീൽ ആലംപാടി, എ പി ഫൈസൽ, OICC നേതാക്കന്മാരായ സുബൈർ, സുനിൽ, റംഷാദ് എന്നിവർ ആശംസയർപ്പിച്ചു. കുഞ്ഞാമു ബെദിര നന്ദി പറഞ്ഞു. തുടർന്ന് മധുരം വിതരണം ചെയ്തു.