സൗദിയില്‍ നിക്ഷേപത്തിന് പറ്റിയ സമയമാണിത്: എംഎ യൂസഫലി

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിെൻറ രണ്ടാം ദിനവും  നിറഞ്ഞുനിന്നത് സൗദിയിലെ നിക്ഷേപ സാധ്യതകള്‍ തന്നെ .  സൗദിയിലെ പുതിയ സാഹചര്യം  നിക്ഷേപത്തിന് അനുകൂലമാണെന്ന് ലുലു ഗ്രൂപ്  ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു.ലോകത്തുള്ളവര്‍ക്ക് സൗദിയില്‍ നിക്ഷേപത്തിന് പറ്റിയ സമയമാണിത്. ഒരു നിക്ഷേപകനെന്ന നിലക്ക് എനിക്കങ്ങനെ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഗതാഗതം മുതല്‍ കാര്‍ഷിക മേഖല വരെ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ മികച്ച സൗകര്യമൊരുക്കുന്നുണ്ട്.  സമ്മേളനത്തിലെ രണ്ടാം ദിനം ലോകോത്തര കമ്പനികള്‍ കമ്പനികള്‍ വിവിധ കരാറുകളിൽ ഒപ്പു വെച്ചു.  റിയാദിലെ റിറ്റ്സ്കാള്‍ട്ടണ്‍ ഹോട്ടലിലാണ് ആഗോള നിക്ഷേപ സമ്മേളനം നടക്കുന്നത്. രണ്ടാം ദിവസം 23 വന്‍കിട കരാറുകളാണ്  ഒപ്പുവെച്ചത്.   ബ്രസീൽ പ്രസിഡൻറ് ജെയിർ ബൊൾസണാറോ, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യു.എ.ഇ വിദേശകാര്യ മന്ത്രി അടക്കം നിരവധി പ്രമുഖര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.