ദമ്മാം :കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ നിലമ്പൂരിലെ വീടിന്റെ പുനര്നിര്മ്മാണാര്ത്ഥം ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വടംവലി മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ എട്ടാം തിയ്യതി ദമ്മാമിലെ കാസ്ക് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന വാശിയേറിയ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ കിഴക്കന്‍ പ്രവിശ്യയിലെ എല്ലാ വടംവലി ടീമുകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കുന്നതാണ്. കായിക കരുത്തിന്റെ മാസ്മരികതകൊണ്ട് മനുഷ്യമനസ്സിൽ ആവേശം നിറച്ച് അരങ്ങേറുന്ന ഈ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 0564172750 / 0504696539 / 0555674722 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിരവധി കായിക മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദമ്മാമില്‍ അരങ്ങേറുന്ന അത്യന്തം വാശിയേറിയ ഈ വടം വലി മത്സരം വീക്ഷിക്കാന്‍ എല്ലാ കായിക പ്രേമികളെയും കാസ്ക് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.