സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ

സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ വിധിച്ച് കോയമ്പത്തൂര്‍ കോടതി. കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയെ കബിളിപ്പിച്ച കേസിലാണ് മൂന്ന വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്.കാറ്റാടി യന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ 26 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് കേസ്. സരിത നായര്‍ക്കൊപ്പം ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്