സൗദിയിൽ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൊടുപുഴ സ്വദേശി ബിജു പ്രഭാകരന്‍ (44) ആണ് മരിച്ചത്. സ്വകാര്യ കമ്പനിനിയില്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ ട്രെയിലര്‍ ഇടിയ്ക്കുകയായിരുന്നു. മൃതദേഹം നാട്ടിലേകക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.