അൽകോബാർ: പ്രവാസലോകത്തെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 ഈ വർഷത്തെ പ്രചാരണ ക്യാമ്പയിന് കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു.
14 കോടിയിലേറെ രൂപയുടെ മരണാനന്തര ചികിത്സ ആനുകൂല്യങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. 2019 വർഷത്തിൽ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 27 ഓളം പേരുടെ ബന്ധുക്കൾക്ക് പാണക്കാട് നടന്ന ചടങ്ങിൽ വച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ രണ്ടേകാൽ കോടി രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്തു. 2020 ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും പുതുതായി സുരക്ഷാ പദ്ധതിയിൽ അംഗമാകാനും നവംബർ ഒന്നുമുതൽ ഡിസംബർ പതിനഞ്ച് വരെ വിവിധ ഏരിയാ കമ്മിറ്റി കോർഡിനേറ്റർമാരായ അൻവർ ഷാഫി അക്രബിയ്യ 0553072473, ലു ബൈദ് വാടിയിൽ ദഹ്റാൻ- ദോഹ 0539192928, തൗഫീഖ് റാക്ക 0563505692,ആസിഫ് മേലങ്ങാടി സിൽവർ ടവർ 0551491563, അബ്ദുൾ നാസർ കമ്പിൽ സുബൈക്ക 0559509161, ജുനൈദ് കാഞ്ഞങ്ങാട് ടൗൺ കോബാർ എന്നിവർ മുഖേന അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രാഥമിക ഘട്ടങ്ങൾ നിർവഹിക്കാൻ സുരക്ഷാ സമിതിയുടെ മേൽനോട്ടം നിർവഹിക്കുന്ന കോഴിക്കോട് ആസ്ഥാനമായുള്ള കെ എം സി സി കേരള ട്രസ്റ്റ് ഓൺലൈൻ സംവിധാനമായ www.mykmcc.org എന്ന വെബ് പേജിൽ സൗകര്യമുണ്ട്.സിദ്ദീഖ് പാണ്ടികശാലയുടെ അധ്യക്ഷതയിൽ അൽകോബാറിൽ നടന്ന സെൻട്രൽ കമ്മിറ്റി പ്രചാരണ ക്യാമ്പയിൻ പ്രവിശ്യാ കെഎംസിസി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈർ മുഖ്യാതിഥിയായി പങ്കെടുത്തു.മുഹമ്മദ് കടവനാട് ,സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ് ,ഡോക്ടർ അബ്ദുൽ സലാം കണ്ണി യൻ,ഒ പി ഹബീബ് ബാലുശ്ശേരി സലാം ഹാജി കുറ്റിക്കാട്ടൂർ,ഇഖ്ബാൽ ആനമങ്ങാട്, കലാം മീഞ്ചന്ത,മൊയ്തുണ്ണി പാലപ്പെട്ടി, നാസർ ദാരിമി കമ്പിൽ, ഇസ്മായിൽ പുള്ളാട്ട്, ഹബീബ് പൊയിൽതൊടി ,നാസർ ചാലിയം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ഫൈസൽ കൊടുമ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു