യുഎഇയില്‍ നബി ദിന അവധി പ്രഖ്യാപിച്ചു

യുഎഇയില്‍ നബി ദിനം പ്രമാണിച്ചുള്ള അവധി നവംബര്‍ ഒന്‍പതിന്. തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. അറബി മാസമായ റബീഉല്‍ അവ്വലിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി തിങ്കളാഴ്ച വൈകുന്നേരം 5.35ന് അല്‍ ഐനിലെ ജബല്‍ ഹഫീതിലാണ് ദൃശ്യമായത്. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 29ന് റബീഉല്‍ അവ്വല്‍ ഒന്നാം തീയ്യതിയായി കണക്കാക്കും. റബീഉല്‍ അവ്വല്‍ മാസം 12-ാം തീയ്യതിയാണ് നബിദിനം. നബിദിനത്തിന് അവധി നല്‍കാന്‍ നേരത്തെ യുഎഇ മന്ത്രിസഭ തീരുമാനിച്ച വിവരം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.