രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഇടിവെന്ന് എസ്ബിഐ റിപ്പോർട്ട്‌

9

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിനും താഴേക്കെത്തിയെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ വളര്‍ച്ച 4.2 മുതല്‍ 4.7 ശതമാനം വരെയാണ് ഇവര്‍ കണക്കാക്കുന്നത്. നവംബര്‍ 29നാണ് വളര്‍ച്ച കണക്കുകള്‍ സര്‍ക്കാര്‍ പുറത്തിറക്കുക.

2012 ന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇതാദ്യമായിട്ടണ്. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലേക്കെത്തിയിരുന്നു.വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു.എന്നാല്‍ ഇതെല്ലാം സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.