സൗ​ദി​യി​ല്‍ മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍ക്ക് 50 ശ​ത​മാ​നം അ​ധി​ക നി​കു​തി

സൗ​ദി​യി​ല്‍ മ​ധു​ര​പാ​നീ​യ​ങ്ങ​ള്‍ക്ക് 50 ശ​ത​മാ​നം അ​ധി​ക നി​കു​തി ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി. നേ​ര​ത്തെ ന​ട​പ്പാ​ക്കി​യ 100 ശ​ത​മാ​നം നി​കു​തി​ക്ക്  പു​റ​മെ​യാ​ണി​ത്. ഡി​സം​ബ​ര്‍ മു​ത​ല്‍ പു​തി​യ​വി​ല പ്രാ​ബ​ല്യ​ത്തി​ലാ​കും. പു​തി​യ നി​ര​ക്ക് ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി നി​കു​തി അ​തോ​റി​റ്റി​യാ​ണ് അ​റി​യി​ച്ച​ത്. മ​ധു​ര​മു​ള്ള ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ​ക്കാ​ണ് വി​ല​യേ​റു​ക. അ​താ​യ​ത് 10 റി​യാ​ലു​ള്ള ശീ​ത​ള​പാ​നീ​യ​ത്തി​ന് ഡി​സം​ബ​ര്‍ മു​ത​ല്‍ 15 റി​യാ​ലാ​കും വി​ല. മ​ധു​ര ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യാ​ണ് വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​ത്. നേ​ര​േ​ത്ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ക്കും 100  ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യി​രു​ന്നു. റെ​ഡി ടു ​ഡ്രി​ങ്ക്, കു​ഴ​മ്പ്, ജെ​ല്‍ തു​ട​ങ്ങി​യ  രൂ​പ​ത്തി​ലു​ള്ള​തെ​ല്ലാം വി​ല​വ​ര്‍ധ​ന​വി​​​​െൻറ പ​രി​ധി​യി​ല്‍പെ​ടും. എ​ന​ര്‍ജി ഡ്രി​ങ്കു​ക​ള്‍ക്ക് നേ​ര​േ​ത്ത ചു​മ​ത്തി​യ നി​ര​ക്കി​ന് പു​റ​മെ​യാ​ണ് വീ​ണ്ടും വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​ത്.  പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​തും തീ​രു​മാ​ന​ത്തി​ല്‍ ഘ​ട​ക​മാ​യെ​ന്ന് പ്രാ​ദേ​ശി​ക  റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു