6 മരുന്നുകൾക്ക് അബുദാബിയിൽ നിരോധനം

അബുദാബി: ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആറ് മരുന്നുകളുടെ ബാച്ചുകള്‍ക്ക് അബുദാബിയില്‍ നിരോധനം. ഇവ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. മൂന്ന് സര്‍ക്കുലറുകളാണ് അധികൃതര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയത്.

അമിഡ്രമിൻ പീഡിയാട്രിക് സിറപ്പ്, മോക്സൽ പ്ലസ് ച്യൂവബ്‍ള്‍ ടാബ്‍ലറ്റ്സ്, ജൽഫാമോക്സ് 500 മില്ലിഗ്രാം കാപ്സ്യൂൾ, ജന്‍മെന്റിൻ 2എക്സ് ടാബ്‍ലറ്റ്, റൊസുവസ്റ്റാറ്റിൻ, ഇലോക്സാറ്റിന്‍ 50 എം.ജി/10 എം.എല്‍ ഒക്സാലിപ്ലാറ്റിൻ എന്നിവയാണു പിൻവലിച്ചത്. അലര്‍ജി, അസിഡിറ്റി, ലാരിന്‍ജൈറ്റിസ്, ശ്വാസനാള സംബന്ധമായ അണുബാധ, കൊളസ്ട്രോള്‍, കോളന്‍ ക്യാന്‍സര്‍ എന്നിവയ്ക്ക് നല്‍കിയിരുന്ന മരുന്നുകളാണിത്.