പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാനൊരുങ്ങി കേന്ദ്രം. അടുത്ത മാര്‍ച്ചോടെ രണ്ട് പൊതുമേഖല സ്ഥാപനങ്ങളും വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് അറിയിച്ചത്. ഇത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ വിദേശ നിക്ഷേപ സംഗമങ്ങളില്‍ നിക്ഷേപകരുടെ താല്‍പര്യമാണ് വില്‍ക്കാനുള്ള കാരണമായി കേന്ദ്രം അറിയിച്ചിട്ടുള്ളതെങ്കിലും നിലവില്‍ ഇന്ത്യ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് വില്‍പ്പനയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വില്‍പ്പനയിലൂടെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം മുന്‍പ് വ്യക്തമാക്കിയിരുന്നു.