ജിദ്ദ :അമീർ അബ്ദുല്ല അൽഫൈസൽ അന്താരാഷ്ട്ര അറബി കവിത മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദയിലെ റിട്ട്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താെൻറ സാന്നിധ്യത്തിൽ . മക്ക ഗവർണറും അറബ് കവിത അക്കാദമി ബോർഡ് സമിതി ചെയർമാനുമായ അമീർ ഖാലിദ് അൽഫൈസലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.അമീറുമാർ, സാംസ്കാരിക രംഗത്തെ, രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 400ഒാളം പേർ പരിപാടിയിൽ പെങ്കടുത്തു. സ്ഫുടമായ അറബി കവിത, നാടക കവിത, പാട്ട് കവിത എന്നീ മൂന്ന് ശാഖകളിലാണ് മത്സരം നടന്നത്. അറബി കവിതയിൽ ഒന്നാം സമ്മാനം നേടിയത് സുഡാനിൽനിന്നുള്ള കവി മുഹമ്മദ് അബ്ദുല്ല അബ്ദുൽ ബാരിയാണ്.അഞ്ച് ലക്ഷം റിയാലാണ് സമ്മാന തുക. നാടക കവിതയിൽ ഒന്നാം സമ്മാനം ഇൗജിപ്തിൽനി ന്നുള്ള കവി ഫൗസി മഹ്മുദ് അഹ്മദാണ്. മൂന്നുലക്ഷം റിയാലാണ് സമ്മാനത്തുക. പാട്ട് കവിതയിൽ ഒന്നാം സ്ഥാനം ഇറാഖിൽനിന്നുള്ള കവി കരീം ഒൗദ ലുഅയ്ബിക്കാണ് രണ്ടുലക്ഷം റിയാലാണ് സമ്മാനത്തുക