ഐസിഎഫ് ബഹ്‌റൈൻ ലേബർ ക്യാമ്പുകളിൽ സ്നേഹ കിറ്റ് വിതരണം ചെയ്തു

32

മനാമ: ‘തിരുനബി(സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന ശീർഷകത്തിൽ ICF ബഹ്റൈൻ നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ലേബർ ക്യാമ്പുകളിൽ സ്നേഹ കിറ്റ് വിതരണം ചെയ്തു. ICF ഇസാ ടൗൺ സെൻട്രലിനു കീഴിൽ നടത്തപ്പെട്ട സ്നേഹ കിറ്റ് വിതരണം ഐസിഎഫ് നാഷണൽ ദഅവാ പ്രസിഡന്റ് ഉസ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. തിരു ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകിയതും ലോകത്തോട് പറഞ്ഞതുമായ കാര്യമാണ് സാന്ത്വന, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് അദ്ദേഹം ഉണർത്തി. സെൻട്രൽ പ്രസിഡന്റ് നിസാമുദീൻ മദനി, യൂനുസ് അമാനി, സെക്രട്ടറി നിസാർ എടപ്പാൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, അബ്ദു സലീം കൊല്ലം, കുഞ്ഞുട്ടി ഇരിമ്പിളിയം, അബ്ബാസ് മണ്ണാർക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.