ബഹ്റൈൻ കേരളീയ സമാജത്തിൽ നാളെ ‘പ്രതിരോധത്തിന്റെ മാധ്യമ സാധ്യതകൾ’: പ്രഭാഷണങ്ങളും ചർച്ചയും

6

മനാമ: ബഹ്റൈൻ പ്രവാസ ലോകത്തെ സാഹിത്യ-സാംസ്കാരിക കൂട്ടായ്മകളായ ഭൂമികയും എസ്തെറ്റിക് ഡെസ്ക്കും സംയുക്തമായി ‘പ്രതിരോധത്തിന്റെ മാധ്യമ സാധ്യതകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണങ്ങളും ചർച്ചയും നാളെ (നവംബർ 8, വെള്ളി) വൈകിട്ട് 7 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ മാധ്യമ പ്രവർത്തകൻ കമൽറാം സജീവ്, കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) കൺവീനർ എ കെ അബ്ദുൽ ഹക്കീം, കെ എൽ ഫ് മെംബർ ഇസ്മായിൽ എം എന്നിവർ മുഖ്യാതിഥികളായി വിഷയങ്ങളെ കുറിച്ച് സംസാരിക്കും. സമകാലിക പ്രശ്നങ്ങളെ ചർച്ചകൾക്ക് വിധേയമാക്കുന്ന പരിപാടിയിലേക്ക് വിഷയതൽപരരായ മുഴുവൻ പ്രവാസി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33338925 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.