ജിദ്ദ:രണ്ടാമത്തെ പുതിയ ബോയിങ് വിമാനം (ബി 787-10) ജിദ്ദ വിമാനത്താവളത്തിലെത്തി. സൗദി എയർലൈൻസ് ബുക്ക് ചെയ്ത ഭീമൻ വിമാനം അമേരിക്കയിലെ ചാൾസ്റ്റൺ വിമാനത്താവളത്തിൽനിന്ന് 13 മണിക്കൂർ പറന്നാണ് ജിദ്ദയിലെത്തിയത്. ബുക്ക് ചെയ്ത എട്ട് വിമാനങ്ങളിൽ രണ്ടാമത്തേതാണിത്. 333 സീറ്റുകളുള്ള വിമാനത്തിൽ 24 സീറ്റുകൾ ബിസിനസ് ക്ലാസുകളാണ്. ഏറ്റവും നൂതന ആശയവിനിമയ സംവിധാനങ്ങളും സുഖയാത്രക്കു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് പുതിയ വിമാനം