യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർക്ക് ദുബൈ പൊലീസ് ആദരം

8

ദുബൈ : യു.എ.ഇ യിലെ സാമൂഹിക പ്രവർത്തകർക്ക് ദുബൈ പൊലീസ് ആദരം. യു.എ.ഇ യുടെ നാല്പത്തിയെട്ടാമത്‌ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ പൊലീസ് സംഘടിപ്പിച്ച ചടങ്ങിലാണ് മലയാളി സാമൂഹിക പ്രവർത്തകരെ ആദരിച്ചത്. സാമൂഹിക പ്രവർത്തകരായ അഷ്‌റഫ് താമരശ്ശേരി, പി.കെ അൻവർ നഹ, പുഷ്പൻ, അബ്ദുൽ നാസർ മൊയ്‌ദുണ്ണി,റിയാസ് കൂത്തുപറമ്പ്, മുഹമ്മദ് പോയിൽ, സലീംനൂർ എന്നിവരാണ് പ്രത്യേകം ഒരുക്കിയ ചടങ്ങിൽ ആദരിക്കപ്പെട്ടത്. വർണ്ണാഭമായ ദേശീയ ദിനാഘോഷ ചടങ്ങിൽ പ്രത്യേക പ്രശംസാ പത്രം ബർദുബൈ പൊലീസ് മേധാവി അബ്ദുല്ല ഖാദിം അൽ സുറൂർ സമ്മാനിച്ചു.