ഇതാണ് പോലീസ് ! ദുബായ് സന്ദര്‍ശനത്തിനിടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് ഫ്രാന്‍സിലേക്ക് അയച്ചുകൊടുത്തു

7

ദുബായ്: ദുബായ് സന്ദര്‍ശിക്കുന്നതിനിടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് ഫ്രാന്‍സിലേക്ക് അയച്ചുകൊടുത്ത് മാതൃകയായി ദുബായ് പൊലീസ്. ടാക്സി കാറില്‍ മറന്നുവെച്ച മൊബൈല്‍ ഫ്രഞ്ചുകാരന് പാര്‍സലായി അയച്ചു കൊടുക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി ഇയാള്‍ ദുബായ് പൊലീസിന് ഇ മെയില്‍ അയച്ചിരുന്നു. താന്‍ സഞ്ചരിച്ച വാഹനത്തിന്‍റെ വിശദാംശങ്ങളടക്കമായിരുന്നു ഇ മെയില്‍. ഇതോടെ ഫോണ്‍ കണ്ടെത്തി പൊലീസ് ഫ്രാന്‍സിലേക്ക് അയക്കുകയായിരുന്നു. ഫ്രാന്‍സിലേക്കുള്ള മടക്കയാത്രയില്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് വിനോദ സഞ്ചാരിക്ക് സ്മാര്‍ട് ഫോണ്‍ നഷ്ടമായതെന്ന് ബര്‍ ദുബായ് സ്റ്റേഷന്‍ ചീഫും പൊലീസ് സ്റ്റേഷനുകളുടെ തലവനുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖദീം ബിന്‍ സുരൂര്‍ അറിയിച്ചു. ദുബായിലെത്തുന്ന സഞ്ചാരികളുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചാല്‍ അവ കണ്ടെത്തി ഉടമയ്ക്ക് അയച്ചു കൊടുക്കുമെന്ന് ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു