ട്രാഫിക് പിഴയിൽ ഇളവുമായി ദുബായ് പോലീസ്

7

ട്രാഫിക് പിഴ അടയ്ക്കുന്നതിനുള്ള ദുബായ് പൊലീസിന്റെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം.ഈ പദ്ധതി പ്രകാരം 75 ശതമാനംവരെ പിഴയിൽ ഇളവ് ലഭിക്കും. 2019 ഫെബ്രുവരി ഏഴിനു ശേഷം യാതൊരു ട്രാഫിക്  നിയമലംഘനവും നടത്താത്തവർക്കാണ് പിഴയിൽ 75 ശതമാനം ഇളവ് ലഭിക്കുകയെന്ന് ദുബായ്  പൊലീസ് അധികൃതർ അറിയിച്ചു. ‘ട്രാഫിക് ഫൈൻ സെറ്റിൽമെന്റി’ന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നു. 2019 ഫെബ്രുവരി ഏഴിന് ശേഷം യാതൊരു ട്രാഫിക് നിയമലംഘനവും നടത്താത്തവർക്ക് പിഴയുടെ 75 ശതമാനം വരെ ഇളവ് ലഭിക്കും.

ഫെബ്രുവരി ഏഴിനാണ് ദുബായ് പൊലീസ് ഈ പദ്ധതി ആരംഭിച്ചത്. മൂന്നു മാസത്തിനുള്ളിൽ ട്രാഫിക് നിയമം ലംഘിക്കാത്തവർക്ക് 25 ശതമാനം ഇളവാണ് ലഭിക്കുക. ആറു മാസത്തിനിടെ നിയമലംഘനം നടത്താത്തവർ ആണെങ്കിൽ പിഴയുടെ 50 ശതമാനം ഇളവും ഒൻപത് മാസത്തിനിടെ ഒരിക്കൽപ്പോലും നിയമലംഘനം നടത്താത്തവർ ആണെങ്കിൽ പിഴയിൽ 75 ശതമാനം ഇളവുമാണ് ലഭിക്കുക. ഒരു വർഷം  മുഴുവൻ യാതൊരു നിയമലംഘനവും നടത്താതെ വാഹനം ഓടിച്ചാൽ പിഴ പൂർണമായും പിൻവലിക്കുന്നതാണ് ദുബായ് പൊലീസിന്റെ പദ്ധതി.