ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റ് സഹപാഠികൾ മരിച്ചു

14

കാലിഫോര്‍ണിയയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ വെടിയേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിറ്റുണ്ട്. സ്‌കൂള്‍ സമയം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ബാഗിലൊളിപ്പിച്ച തോക്കെടുത്ത് വിദ്യാര്‍ത്ഥി സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
തോക്കില്‍ അവശേഷിച്ച വെടിയുണ്ടയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി ചികിത്സയിലാണ്.

സ്‌കൂളില്‍ നിന്ന് ലഭിച്ച വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്ഥലത്ത് നിലയുറപ്പിച്ചാണ് വിദ്യാര്‍ഥി അഞ്ച് പേര്‍ക്ക് നേരെയും വെടിവെച്ചതെന്നും 16 സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെടി വെപ്പ് അവസാനിച്ചുവെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.