“സ്നേഹ വിരുന്ന്” ഒരുക്കി ഐസിഎഫ് ബഹ്‌റൈൻ

മനാമ: ഐസിഎഫ് ബഹറൈൻ “തിരു നബി (സ) കാലത്തിന്റെ വെളിച്ചം” എന്ന ശീർഷകത്തിൽ ഒരു മാസക്കാലമായി നടത്തി വരുന്ന മീലാദ് ക്യാമ്പയിനിന്റ് ഭാഗമായി ഐ സി എഫ് മനാമ സെൻട്രൽ ഐ സി എഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “സ്നേഹ വിരുന്ന്” വേറിട്ടൊരനുഭവമായി മാറി.
സ്നേഹ വിരുന്നിൽ നാനാ മത വിഭാഗത്തിൽ പെട്ട ഒട്ടേറെ പേർ പങ്കെടുത്തു സംസാരിക്കുകയും സമൃദ്ധമായ വിഭവങ്ങൾ ഒരുക്കിയും സംഗമം മാനവിക സൗഹാർദ്ദത്തിനും സ്നേഹ സംഭാഷണങ്ങൾക്കും വേദിയായി മാറി. ഐ സി എഫ് മനാമ സെൻട്രൽ പ്രസിഡന്റ് ഷാനവാസ് മദനിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ സംഘടന കാര്യ പ്രസിഡന്റ് അബൂബക്കർ ലത്തീഫി ഉത്ഘാടനം നിർവഹിച്ചു. ഫ്രാൻസിസ് കൈതാരത് മുഖ്യാതിഥിയായ ചടങ്ങിൽ കഥാകൃത് ജയചന്ദ്രൻ ചെക്കിയാട്, ടി പി വിനോദ്, ദിനേശ് മന്നിയത്, പ്രതീഷ്, അരുൺകുമാർ, ഷിജു, അഡ്വക്കേറ്റ് ഷബീർ അലി, പ്രതീപ് വെള്ളച്ചാൽ, ജോസ്, ഷബീർ, ഹനീഫ കാസർഗോഡ്, അഷ്റഫ് വടകര എന്നിവർ സംസാരിച്ചു.
പ്രവാചകന്റെ അദ്യാപനങ്ങൾ മാനവികതയും, സ്നേഹവും, കരുണയും നിറഞ്ഞതാണെന്നും, ആധുനിക യുഗത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്നേഹവും, സൗഹാർദ്ദവും തിരിച്ചു പിടിക്കണമെന്നും, ഇത്തരം സംഗമങ്ങൾ അതിനുള്ള വേദിയാകട്ടെ എന്നും സ്നേഹ വിരുന്നിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഹംസ മഞ്ചേശ്വർ, അബ്ദുൽ റഹീം സഖാഫി, മൻസൂർ മാസ്റ്റർ, ഹനീഫ മുല്ലപ്പള്ളി, അബ്ദുൽ റഹ്മാൻ, അബ്ദുല്ല തിരൂർ, റഷീദ് പുന്നാട് എന്നിവർ അഥിതികളെ സൽക്കരിച്ചുു .ശംസുദ്ധീൻ മാമ്പ സ്വാഗതവും, അബ്ദുൽ അസീസ് ചെറൂമ്പ നന്ദിയും രേഖപ്പെടുത്തി.