ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ ( ഐ.എച്ച്. എം.എ) മൂന്നാമത് അന്താരാഷ്ട്രാ സമ്മേളനം, റമഡിയം 3.0 നവംബർ 1-ാം തീയതി വെള്ളിയാഴ്ച കൌൺ പ്ലാസ ഹോട്ടലിൽ കോൺസുൽ ജനറൽ ശ്രീ . വിപുൽ ഉദ്ഘാടനം ചെയ്തു.

ഐ.എച്ച്. എം. എ ഇന്ത്യൻ ദേശീയ പ്രസിഡണ്ട്. ഡോ. ടി.കെ. ഹരീന്ദ്രനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ ടീകാം ( ട്രഡീഷനൽ, കോംപ്ലിമെന്ററി ആന്റ് ആൾട്ടർനേറ്റീവ് മെഡിസിൻ ) കോ-ഓർഡിനേറ്റർ ഡോ. സൈഫുള്ള ആദം. , ഐ.എച്ച്. എം. എ സ്ഥാപക പ്രസിഡണ്ട് ഡോ. എം.ജി. ഉമ്മൻ, മി. അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കോൺഫറൻസ് കമ്മറ്റി ചെയർമാൻ ഐ.എച്ച്.എം.എ അന്താരാഷ്ട്ര സെക്രട്ടറിയുമായ ഡോ. പി.കെ. സുബൈർ സ്വാഗതവും ദുബൈ ചാപ്റ്റർ പ്രസിഡണ്ട് ഡോ. ശ്രീലേഖ എൻ. നന്ദിയും പറഞ്ഞു.

ആയുഷ് ചികിത്സാ വിഭാഗങ്ങളിൽ പ്രമുഖ മായ ഹോമിയോപ്പതി, ആയുർവേദം എന്നീ ചികിത്സാ വിഭാഗങ്ങളെ അന്താരാഷ്ട്ര തലത്തിൽ ഉന്നതിയിലെത്തിക്കാൻ ഇന്ത്യയിലെ ആയുഷ് വിഭാഗം പ്രതിജ്ഞാ ബദ്ധമാണെന്നും അതിനെ ഇന്ത്യാ ഗവൺമെന്റ് ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബഹു. കോൺസുലേറ്റ് ജനറൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെന്ന പോലെ മറ്റു ജി.സി.സി. രാജ്യങ്ങളായ ബഹ്റൈൻ , ഒമാൻ എന്നിവിടങ്ങളിലും ഹോമിയോപ്പതി മുഖ്യധാര ചികിത്സയായി മാറിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യ ലക്ഷ്യം ജന സേവനം ആയിരിക്കണമെന്നും ടീ കാം നിർദ്ദേശങ്ങൾ പാലിക്കപ്പെടണമെന്നും ടീ കാം കോ-ഓർഡിനേറ്റർ ഓർമ്മിപ്പിച്ചു.

ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി 150-ഓളം ഹോമിയോപ്പതി ഡോക്ടർമാർ സെമിനാറിൽ സംബന്ധിച്ചു.

ഡോ. ആദിൽ ചിന്തൻവാല ( നാഗ്പൂർ) , ഡോ. രവി ഡോക്ടർ ( മുംബൈ) ഡോ. അനിതാ കൌട്ട് (എൻ.ഡി) എന്നിവർ മുഖ്യ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള 5-ഓളം ചെറു പ്ര ബന്ധങ്ങളും 10-ഓളം പോസ്റ്റർ അവതരണങ്ങളും കോൺഫറൻസിന് മികവേറ്റി.

ഡോ. രാജൻ വർഗ്ഗീസ്, ഡോ. സുദിൻ കുമാർ, ഡോ. സിൻസൻ ജോസഫ്, ഡോ. ഷാജഹാൻ, ഡോ. ‘റോ സീന സഹീർ, ഡോ. സജി.കെ. എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാർ ആയി.

ചാപ്റ്റർ സെക്രട്ടറി ഡോ. ഷാ അലി (ട്രഷറർ) ,ഡോ. സൌമ്യ , ഡോ. നീതു. , ഡോ. സീതാലക്ഷ്മി, ഡോ ഫൈസൽ, ഡോ. അൽഫോൻസ് ജോസഫ് , ഡോ. അബ്ദുൽ റഷീദ്, ഡോ. ടിറ്റി ,ഡോ. ആബിദ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

ഡോ. പി.കെ. സുബൈർ
കോൺഫറൻസ് ചെയർമാൻ , റമഡിയം 3.0
ഐ.എച്ച്.എം.എ. അന്തർദേശീയ സെക്രട്ടറി.