ഇറാനില്‍ വീണ്ടും ഭൂചലനം

4

അബുദാബി:  മൂന്നാഴ്ചയ്ക്കിടെ ഇറാനില്‍ മൂന്നാം തവണയും ഭൂചലനം. ബുധനാഴ്ച രാവിലെ ഇറാന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. യുഎഇയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. രാവിലെ 11.40നാണ് ഇറാനില്‍ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചു. നേരത്തെ ഒക്ടോബര്‍ 31നും ഇറാനില്‍ നേരീയ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 4.9 ആണ് അന്ന് തീവ്രത രേഖപ്പെടുത്തിയത്. അതിനുമുന്‍പ് ഒക്ടോബര്‍ 21ന് 5.1 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ഇറാനിലുണ്ടായി.