വിജയവാഡ: ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ (12626) കോച്ചുകളിൽ ഒന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽവച്ച് പാളംതെറ്റി. ആർക്കും പരിക്കില്ല. യേർപേട് റെയിൽവെ സ്റ്റേഷനിലേക്ക് പ്രവേശിക്കവെ ചക്രങ്ങളിൽ ഒന്നിന് കേടുപറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്.
തീവണ്ടിക്ക് വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആക്സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കൽ റിലീഫ് വാനും സ്ഥലത്തെത്തിയിട്ടുണ്ട്.