കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികൾ സമസ്ത കേന്ദ്രകമ്മറ്റി ഓഫീസ് സന്ദർശിച്ചു

8

മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ 2019-2021 വര്ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സമസ്ത മാനമയിലുള്ള കേന്ദ്രകമ്മറ്റി ഓഫീസ് സന്ദർശിച്ചു. ഭാരവാഹികളെ സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ, ജനറൽ സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജി, കളത്തിൽ മുസ്തഫ, ഖാലിദ് ഹാജി, സജീർ പന്തക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സമസ്തയും കെഎംസിസിയും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും കഴിഞ്ഞ കാലങ്ങളിൽ ജില്ലാ കമ്മറ്റി നടത്തിയ പ്രവർത്തങ്ങൾ മാതൃകാപരവും അഭിനന്ദനീയമാണെന്നും തങ്ങൾ പറഞ്ഞു. ജില്ലാ ഭാരവാഹികളായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, അബൂബക്കർ ഹാജി,
പി വി മൻസൂർ, ശരീഫ് വില്യാപ്പിള്ളി, അസീസ് പേരാമ്പ്ര, ഹസ്സൻകോയ പൂനത്, പി കെ ഇസ്ഹാഖ്, കാസിം നൊച്ചാട്, അഷ്കർ വടകര, ജലീൽ പി കെ തിക്കോടി എന്നിവർ സംബന്ധിച്ചു.