കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി ലോഗോ പ്രകാശനം നിർവഹിച്ചു

മനാമ: പുതുതായി നിലവിൽ വന്ന കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ പ്രവർത്തന പദ്ധതിക്ക് വേണ്ടി സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ എം ടി പി മുഹമ്മദ് ഷഹൽ പയ്യന്നൂർ വിജയിയായി.
ലോഗോ ഹൂറ ചാരിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കെഎംസിസി മുൻ സംസ്ഥാന ജനറൽ സിക്രട്ടറിയും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയുമായ അലി കൊയിലാണ്ടി മുസ്ലിം യൂത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി സി കെ സുബൈർ സാഹിബിനു നൽകി പ്രകാശനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ട പ്പള്ളി അധ്യക്ഷനായിരുന്നു. ചടങ്ങിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുൻ ജില്ലാ പ്രസിഡന്റുമാരായ ടിപി മുഹമ്മദലി, എ പി ഫൈസൽ, ജില്ലാ ഭാരവാഹികളായ അബൂബക്കർ ഹാജി, പി വി മൻസൂർ, ശരീഫ് വില്ല്യാപ്പള്ളി, ഹസ്സൻ കോയ പൂനത്, അസീസ് പേരാമ്പ്ര, കാസിം നൊച്ചാട്, അഷ്കർ വടകര, ജലീൽ പി കെ തിക്കോടി എന്നിവർ സംബന്ധിച്ചു. ഫൈസൽ കണ്ടീതായ സ്വാഗതവും, പി കെ ഇസ്ഹാഖ് നന്ദിയും പറഞ്ഞു.