കുവൈത്ത് സിറ്റി: കുവൈത്ത് ഇതാദ്യമായി ഫലസ്തീനിൽ അംബാസഡറെ നിയമിച്ചു. അസീസ് റഹീം അൽ ദൈഹാനിയാണ് കുവൈത്തിെൻറ ആദ്യ ഫലസ്തീൻ അംബാസഡർ. ഇസ്രായേൽ അതിക്രമത്തിനിരയാവുന്ന ഫലസ്തീന് കൂടുതൽ പിന്തുണ നൽകുമെന്ന പ്രഖ്യാപനത്തിന് പിറകെയാണ് അമീർ ഫലസ്തീനിലേക്ക് പുതിയ അംബാസഡറെ നിയമിച്ചത്.
കുവൈത്തിെൻറ നീക്കത്തെ ഫലസ്തീൻ സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. പ്രത്യക്ഷമായ ഫലസ്തീൻ അനുകൂല നിലപാടാണ് കുവൈത്ത് സ്വീകരിച്ചുവരുന്നത്. െഎക്യരാഷ്ട്ര സഭ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് ഫലസ്തീൻ വിഷയം ഉന്നയിക്കാറുണ്ട്. ‘പുരോഗതിക്കുവേണ്ടി സമാധാനം’ തലക്കെട്ടിൽ ബഹ്റൈനിലെ മനാമയിൽ കഴിഞ്ഞ ജൂണിൽ നടത്തിയ ശിൽപശാലയിൽ കുവൈത്ത് പെങ്കടുത്തിരുന്നില്ല. ജൂൺ 25, 26 തീയതികളിൽ നടന്ന സമ്മേളനത്തിൽ ഇസ്രായേലുമായി വേദി പങ്കിടാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് പെങ്കടുക്കാത്തതെന്നായിരുന്നു കുവൈത്തിെൻറ വിശദീകരണം. ഗൾഫ് രാഷ്ട്രങ്ങളിൽ കുവൈത്ത് മാത്രമാണ് പരിപാടി ബഹിഷ്കരിച്ചത്.