182ന്റെ ആഘോഷത്തിൽ ലുലു : പുതിയ ഷോറൂം ദുബായ്,  അൽ ഹമ്രിയയിൽ

6

ലുലു ഹൈപ്പർമാർക്കറ്റിന്റെ  182-ാമത്തെ ഷോറൂം ദുബായ്,  അൽ ഹമ്രിയയിൽ തുറന്നു.അലി ഇബ്രാഹിം, ഡെപ്യൂട്ടി ഡിജി, യൂസുഫ് അലി എം‌.എ, ലുലു സി‌.എം‌.ഡി, അഷ്‌റഫ് അലി എം‌.എ, ഇഡി, സലിം എം‌എ, ഡയറക്ടർ,  എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് സാമ്പത്തിക വകുപ്പ് ഡി.ജി ഹിസ് എക്സിലെൻസി  സമി അൽ കംസി ഉദ്ഘാടനം ചെയ്തു.ബർജുമാൻ മെട്രോ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന രണ്ടു നില ഹൈപ്പർ മാർക്കറ്റ് അൽ ഹമ്രിയയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.ഫ്രഷ് ഫൂഡ് ,പഴങ്ങൾ, പച്ചക്കറികൾ , പലചരക്ക്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ,  മൊബൈൽ ഫോണുകൾ തുടങ്ങിയവയെല്ലാം ഉൾപെടുത്തിയിട്ടുള്ളതാണ് പുതിയ ഷോറൂം