ദമ്മാമിലെ ശാത്തി ലുലുവിൽ ‘സീ ഫുഡ് ഫീസ്റ്റ്‘ 

9

പ്രമുഖ  ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ലുലു ഹൈപർമാർക്കറ്റ് വൈവിധ്യമാർന്ന മത്സ്യ വിഭവങ്ങൾ അണിനിരത്തി സീ ഫുഡ് ഫീസ്റ്റ്‘ സംഘടിപ്പിക്കുന്നു. ദമ്മാമിലെ ശാത്തി ലുലു ശാഖയിലാണ് ആകർഷകമായ  മേളയുടെ ഉദ്ഘാടനം നടന്നത്. വാണിജ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ  ഫിഷറീസ് റിസർച് സെൻറ്റർ ജനറൽ ഡയരക്ടർ അബ്ദുൽ അസീസ്  അൽ ഷെഹാബ്   ഉദ്ഘാടന കർമ്മം നിർവഹിച്ചു. മൽസ്യ ബന്ധന മേഖലയിൽ കഴിഞ്ഞ അമ്പത് വർഷം പൂർത്തിയാക്കിയ സ്വദേശികളായ  ആറു പേരെ വേദിയിൽ വെച്ച്  സ്വർണ്ണ  മെഡലും മൊമെൻറ്റൊ നൽകി ആദരിച്ചതും വ്യത്യസ്തമായ അനുഭവമായി. ലുലു സൗദി  ഡയരക്ടർ  ഷെഹീം മുഹമ്മദ് സ്വർണ്ണ മെഡലും  മൊമെൻറ്റൊയും സമ്മാനിച്ചു . ലുലു റീജണൽ ഡയരക്ടർ  എം അബ്ദുൽ  ബഷീർ ലുലു റീജണൽ  മാനേജർ അബ്ദുൽ സലാം ,കൊമേഴ്‌സ്യൽ മാനേജർ കെ ഹാഷിം എന്നിവർ സന്നിഹിതരായിരുന്നു
നൂറിലേറെ വ്യത്യസ്‌ത മത്സ്യ ഉൽപന്നങ്ങളുള്ള  മേളയിൽ നോർവേഉഗാണ്ടഇന്ത്യനെതർലാൻഡ്തുർക്കി തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. തിലോപ്പിഹമൂർചെറു മത്സ്യങ്ങൾവലിയ മത്സ്യങ്ങൾവിവിധ ഞെണ്ടിനങ്ങൾ തുടങ്ങി എല്ലാ തരത്തിലുമുള്ള ഉത്പന്നങ്ങൾ ഒരുക്കി അമ്പരപ്പിക്കുന്ന ശേഖരമാണ് സംവിധാനിച്ചിരിക്കുന്നത്.സൗദിയിലെ മത്സ്യ ഉത്പന്ന വിപണന രംഗത്ത് നൽകിവരുന്ന സർട്ടിഫിക്കറ്റ് ടോപ് സെല്ലർ ഓഫ് സമഖ്‘ കഴിഞ്ഞ വർഷം ലുലു ഹൈപ്പർമാർക്കറ്റിനെയാണ് തേടിയെത്തിയത്..മൽസ്യ ഉത്പന്നങ്ങളോടൊപ്പം വ്യത്യസ്‌ത മൽസ്യ ഭക്ഷണയിനങ്ങളും മേളയുടെ ഭാഗമായി ലുലു മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.  ഓഫർ കാലയളവിൽ മികച്ച വിലക്കുറവിൽ മൽസ്യ വിഭവങ്ങൾ ലഭ്യമാവും. മികച്ച ഗുണമേൻമ കാത്തുസൂക്ഷിക്കുന്ന ലുലുവിന്റെ ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ആസ്വദിക്കാൻ ഈ മേളയുടെ സവിശേഷ സാഹചര്യം ഉപഭോക്താക്കൾ ഉപയോഗിക്കണമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.