ആഗോളടിസ്ഥാനത്തിൽ സന്ദർശകരുടെ ചെലവ് അടിസ്ഥാനമാക്കി മക്ക രണ്ടാം സ്ഥാനത്ത്

മക്ക : സന്ദർശകരുടെ ചെലവ് അടിസ്ഥാനമാക്കി ആഗോളടിസ്ഥാനത്തിൽ മക്ക രണ്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇതാദ്യാമായാണ് മക്ക മികച്ച 10 നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ കണക്കിന്‍റെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ കാര്‍ഡാണ് പട്ടിക തയ്യാറാക്കിയത്.കഴിഞ്ഞ വർഷം വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ലോകത്തിലെ രണ്ടാമത്തെ നഗരം മക്കയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 20.09 ബില്യണ്‍ ഡോളര്‍ മക്കയിൽ സന്ദർശകർ ചെലവഴിച്ചത്. ഒന്നാം സ്ഥാനത്തുളള ദുബായിയിൽ ചെലവഴിച്ചത് 30.82 ബില്യണ്‍ ഡോളറാണ്.മക്കക്ക് തൊട്ട് പിറകിലായി മൂന്നാം സ്ഥാനത്ത് ബാംങ്കോക്കാണ്. 20.03 ബില്ല്യണ്‍ ഡോളറാണ് ബാങ്കോക്ക് ചെലവഴിച്ചത്. സിങ്കപ്പൂര്‍ 16.56 ബില്ല്യണ്‍ ഡോളറും ലണ്ടണ്‍ 16.47 ബില്ല്യണ്‍ ഡോളര്‍ എന്നിങ്ങിനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍.സന്ദര്‍ശകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആഗോളടിസ്ഥാനത്തില്‍ മക്ക 13ാം സ്ഥാനത്താണ്. പത്ത് മില്ല്യണ്‍ ആളുകളാണ് 2018 ല്‍ മക്ക സന്ദര്‍ശിച്ചത്. ബാംങ്കോക്ക്, പാരീസ്, ലണ്ടണ്‍, ദുബായ്, സിങ്കപ്പൂര്‍ എന്നീ നഗരങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.