മക്കയിലെ താമസ സ്ഥലത്ത് മലയാളി കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് കറുകമാട് സ്വദേശി വലിയകത്ത് അബ്ദുസലാം(48) ഹൃദയസ്തംഭനം മൂലം മക്കയിലെ അസീസിയയില്‍ താമസ്തലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ഇരുപത്തിഅഞ്ച് വര്‍ഷമായി മക്കയിലെ ബിന്‍ ദാവൂദ് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ബല്‍ക്കീസ്. മക്കള്‍: ഷിബിലി, നാജിയ, നദ. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് നിയമ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍  മുജീബ് പുക്കോട്ടൂര്‍ അറിയിച്ചു.