കുതിരയോട്ട മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായി മലയാളി പെൺകുട്ടി

10

അബൂദാബി ബുത്തീബ് റേസ്കോഴ്സിൽ വച്ച് നടന്ന ടു സ്റ്റാർ ജൂനിയർ 120 കിലോമീറ്റർ എൻഡൂറൻസ് ചാമ്പ്യൻ ഷിപ്പിലാണ് ഇന്ത്യക്കാർക്ക് മൊത്തത്തിൽ അഭിമാനിക്കാവുന്ന നേട്ടവുമായി നിദ അഞ്ചും എന്ന മലയാളി വിദ്യാർത്ഥിനി ചരിത്ര വിജയവുമായി ഷെയ്ഖ് ഹംദാൻ ബിൻ ഖലീഫ അൽ നഹ്‌യാൻ കുതിരയോട്ട മത്സരതിൽ ഒന്നാം സ്ഥാനമായ ഒന്നാം സമ്മാനമായ സ്വർണ വാൾ കരസ്ഥമാക്കിയത്.

നിരന്തര പരിശീലനത്തിലൂടെ നേടിയ പ്രയത്നം വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന്റെ പിറകിൽ ദുബായ് ക്രൗൺ പ്രിൻസ് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ റാഷിദ് അൽ മക്തൂമിന്റെ ഉടമസഥതയിലുള്ള – മർമൂമിലെ ദുബാവി സ്റ്റേബിൾ കോച്ചും അറബികളുടെ ഇടയിലെ പ്രശസ്ത ട്രെയ്‌നറുമായ അലി അൽ മുഹൈരിയും സെക്കൻഡ് കോച്ചും ഇന്ത്യക്കാരനുമായ തകത് സിംഗിന്റെയും നിരന്തരമായ പരിശ്രമവും, പിതാവിന്റ്റെ അമ്മാവനും യുഎ ഇ യിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റു ഗ്രൂപ്പായ റീജൻസി ഗ്രൂപ്പ് (ഗ്രാൻഡ്) ചെയർമാനുമായ ശംസുദ്ധീൻ ബിൻ മൊഹിയുദ്ധീന്റെ പ്രോത്സാഹനവും, കുടുംബാംഗങ്ങളുടെയും സുഹ്ര്തുക്കളുടെയും പരിപൂർണ പിന്തുണയുമാണ്. ഇന്ത്യക്കാരുടെ സാന്നിധ്യം വളരെ കുറഞ്ഞ എൻഡ്യൂറൻസ് ചാംബ്യൻ ഷിപ്പിലേക്ക് നിദയെ അടുപ്പിച്ചത് ഈ മേഖലയിലെ ഇന്ത്യൻ അസാന്നിധ്യവും ചെറുപ്പം മുതലേ കുതിരകളോടുള്ള അതിയായ താൽപര്യവും തന്നെയാണ് എന്നാണ് നിദ പറയുന്നത്.

സ്വപ്ന തുല്യമായ ഈ നേട്ടത്തിന് വേണ്ടി മൂന്ന് വർഷത്തെ കഠിന പരിശീലനം യുഎ ഇ യിലും ലണ്ടനിലുമായിട്ടാണ് നിദ പൂർത്തീകരിച്ചത്. ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമി പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയായ നിദ അഞ്ചും
തിരുർ കൽപകഞ്ചേരി സ്വദേശിനിയും ആനപ്പടിക്കൽ കുടുംബാഗവുമാണ്.

ജിസിസി യിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് – മാൾ ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറകടർ ഡോ: അൻവർ അമീൻ ചേലാട്ടിന്റെയും മിന്നത്തിന്റെയും രണ്ടാമത്തെ മകളായ നിദ നിരവധി അന്താരാഷ്ട്ര മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഡോക്ടർ ഫിദ അൻജും അനസ് സഹോദരിയാണ്.