പ്രവാസി മലയാളി വീട്ടമ്മ ഉറക്കത്തില്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി അബ്ദുല്‍ ഹമീദിെൻറ ഭാര്യ നൗറിനാണ് (30) ജിദ്ദയിലെ ഫ്ലാറ്റിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ് ടെക്‌നീഷ്യനാണ് ഭർത്താവ് അബ്ദുല്‍ ഹമീദ്.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഭാര്യ ഉറക്കത്തിലായിരുന്നു. അഞ്ച് വയസായ മകള്‍ മെഹ്‌റിന്‍ ജിദ്ദയിലെ സ്വകാര്യ സ്കൂളിൽ എത്തിയിട്ടില്ലെന്ന് സ്കൂളധികൃതർ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം കാര്യമന്വേഷിച്ച് -ഫ്ലാറ്റിലെത്തിയപ്പോഴാണ് ഭാര്യ കിടക്കയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നത്രെ.