കണ്ണൂർ സ്വദേശി കുവൈറ്റിൽ മുങ്ങി മരിച്ചു

6

കണ്ണൂർ പേരാവൂർ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്. വിനോദയാത്രക്കിടെ കടലിൽ കുളിക്കവേ തിരമാലകളിൽപെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടയിലാണ് യുവാവ് മുങ്ങി മരിച്ചത്.

കുട്ടികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും തൊട്ടുപിന്നാലെ എത്തിയ തിരമാലകളിൽ പെട്ട് കടലിൽ മുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് സനിലിനെ രക്ഷപ്പെടുത്തി എയർ ആംബുലൻസിൽ മുബാറഖിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കുടുംബത്തോടൊപ്പമായിരുന്നു സനിൽ വിനോദയാത്രക്ക് എത്തിയത്. ഭാര്യ സിമി തോമസ്, സബാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. മക്കൾ: അമേയ എലിസബത്ത് സനിൽ, അനയ മേരി സനിൽ.

എസ് എം സി എ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബ യൂണിറ്റ് സജീവാംഗമായിരുന്നു.