ബഹ്‌റൈനിൽ മൗലിദ് സദസ്സ് നടന്നു

മനാമ: പ്രവാചക ശ്രേഷ്ഠർ മുഹമ്മദ് നബിയുടെ ജീവിത ചര്യകൾ മാതൃകയാക്കണമെന്നും പ്രവാചക സ്നേഹത്തിലൂടെ ജീവിത വിജയം കൈവരിക്കണമെന്നും ബഹ്റൈൻ നീതിന്യായ അപ്പീൽ കോടതി ഖാസി അശ്ശൈഖ്ഹമദ് സാമി അൽഫാളിൽ അദ്ദൗസരി പ്രസ്താവിച്ചു.

കരുണയാണ് തിരുനബി (സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമയിൽ നടത്തിയ മൗലിദ് സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ്സിൽ ലോക ജനതക്കായി പ്രത്യേക പ്രാർത്ഥനയും അദ്ദേഹം നിർവ്വഹിച്ചു.
ആയിരങ്ങൾ പങ്കെടുത്ത സദസ്സിൽ
മൗലിദ് പാരായണം , അന്നദാനം എന്നിവ നടന്നു.

ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ അധ്യക്ഷനായിരുന്നു. അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ധീൻ കണ്ണൂർ, വി.കെ കുഞ്ഞഹമ്മദ് ഹാജി, കളത്തിൽ മുസ്തഫ, അബ്ദുൽ വാഹിദ് , ശഹീർ കാട്ടാമ്പള്ളി, ഖാസിം റഹ്മാനി വയനാട്, ഖാസിം മൗലവി , റബീഅ് ഫൈസി, വിഖായ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കി. സമസ്ത ബഹ്റൈൻ കേന്ദ്ര – ഏരിയ നേതാക്കൾ സന്നിഹിതരായിരുന്നു