മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി നെടിയറമ്പത്ത് അജിത് കുമാറാണ് (52) മരിച്ചത്. കഴിഞ്ഞദിവസമാണ് അജിത് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 12 വര്‍ഷമായി റിയാദിലെ സിറ്റി ഫ്ലവര്‍ റീെട്ടയിൽ ശൃംഖലയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍ അനുശ്രീ, പ്രീതിക.