മസ്കത്ത്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മലപ്പുറം സ്വദേശി വിമാനത്തില്‍ വെച്ച് മരിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി എടക്കണ്ടന്‍ മൂസ (85) ആണ് മരിച്ചത്. യാത്രയ്ക്കിടെ ഒമാനിലെത്തിയപ്പോഴായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചശേഷം സംസ്കരിക്കും.