റണ്‍വേ നവീകരണം : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല

കൊച്ചി: റണ്‍വേ നവീകരണം തുടങ്ങുന്നതിനാല്‍ ഇന്നുമുതല്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല. 24 മണിക്കൂര്‍ പ്രവൃത്തി സമയം 16 മണിക്കൂറായി ചുരുങ്ങും. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ അടക്കും. മാര്‍ച്ച് ഇരുപത്തിയെട്ടു വരെയാണ് നിയന്ത്രണം.

റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികള്‍ക്കായാണ് പകല്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതിനായി വിമാന സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു. അഞ്ചു സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കുന്നത്. മറ്റു സര്‍വീസുകള്‍ രാത്രിയിലേക്കു മാറ്റി.
150 കോടി രൂപ ചിലവിട്ടാണ് നവീകരണം. റണ്‍വേ, ടാക്‌സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചു ലക്ഷം ചതുരശ്ര മീറ്റര്‍ ഭാഗത്താണ് റീസര്‍ഫിം?ഗ് ജോലികള്‍ നടക്കുന്നത്.