ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

5

ചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊടപകുലഞ്ഞി പാറച്ചന്തയിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എപി ചെറിയാന്‍(72), ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് സംശയിക്കുന്നത്. വെണ്‍മണി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വരികയാണ്.