ഒടുവില്‍ ഓക്‌സിജന്‍ പാര്‍ലറും തുറന്നു : 15 മിനിട്ട് ശുദ്ധവായു ശ്വസിക്കാൻ 299 രൂപ മുതൽ…

6

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഒടുവില്‍ ഓക്‌സിജന്‍ പാര്‍ലറും തുറന്നു. സാകേത് സെലക്ട് സിറ്റിമാളിലെ ഓക്‌സി പ്യുവര്‍ എന്ന് പേരിട്ടിരിക്കുന്ന പാര്‍ലറില്‍ 15 മിനിട്ട് ശുദ്ധവായു ശ്വസിക്കാനായി പക്ഷേ 299 രൂപ മുതല്‍ 499 രൂപ വരെ നല്‍കണം. ഏഴ് വ്യത്യസ്ത സുഗന്ധങ്ങളില്‍ ഇവിടെ ഓക്‌സിജന്‍ ലഭ്യമാണ്.

സാധാരണ ദിവസങ്ങളില്‍ ഇരുപതോളം പേര്‍ ഉപഭോക്താക്കളായി എത്തുന്നതായി പാര്‍ലര്‍ ഉടമ പറഞ്ഞു. ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണിത്. ഡിസംബറില്‍ ഡല്‍ഹി വിമാനത്താവളത്തിന് സമീപം ഒരു ബ്രാഞ്ച്കൂടി തുറക്കാനാണ് ഇവരുടെ നീക്കം.