സലാം മമ്പാട്ടുമൂലയ്ക്ക് പ്രവാസി ഗൈഡൻസ് ഫോറം കർമ്മജ്യോതി പുരസ്കാരം

5

ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ സാമൂഹ്യ പ്രവർത്തകനായ സലാം മന്പാട്ടുമൂല അർഹനായി. പ്രവാസജീവിതത്തിനിടയിലും തങ്ങൾക്ക് ആകുന്ന തരത്തിൽ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുവാന് സന്മനസ് കാണിക്കുന്നവർക്കാണ് ഈ പുരസ്കാരം നൽകി വരുന്നത്. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്. വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.
ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് പ്രോഡിജി അവാർഡ് അഡ്വ. ലേഖ കക്കാടിക്കും, ബെസ്റ്റ് കോർഡിനേറ്റർ അവാർഡ് ഷിബു കോശിക്കും, ബെസ്റ്റ് ഫാക്വൽറ്റി അവാർഡ് നാരായണൻ കുട്ടി, അമൃതാ രവി, റോയ് തോമസ്, മിനി റോയ് തോമസ് എന്നിവർക്കുമായാണ് നൽകുന്നത്.
ജനുവരി 17ന് നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ വാർഷികയോഗത്തിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു.