കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം : പ്രവാസി ടേബിൾ ടോക്ക്

10

അൽഖോബാർ: രജ്യത്തെ  പിന്നോട്ടടിപ്പിക്കുന്ന പിന്തിരിപ്പൻ നയങ്ങളുമായി  പോകുന്ന കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രവാസി ചർച്ചാ സംഗമം ആഹ്വാനം ചെയ്തു.  പ്രവാസി സാംസ്‌കാരിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി ‘പൗരത്വം, ഏകസിവിൽകോഡ്, ഇന്ത്യാ ചരിത്രം’ എന്ന തലക്കെട്ടിൽ  സംഘടിപ്പിച്ച ടേബിൾ ടോക്കിൽ  രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുള്ള വിവിധ സംഘടനകൾ സംബന്ധിച്ചു. പ്രവാസി പ്രവിശ്യ പ്രസിഡന്റ് എം, കെ. ഷാജഹാൻ, ജനറൽ സെക്രട്ടറി  മുഹ്സിൻ ആറ്റാശ്ശേരി,  തനിമ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് എൻ.  ഉമർ ഫാറൂഖ് എന്നിവർ യഥാക്രമം ഇന്ത്യാ ചരിത്രം, പൗരത്വം, ഏകസിവിൽകോഡ് എന്നീ  വിഷയങ്ങൾ അവതരിപ്പിച്ചു.  ഫാഷിസത്തിനെതിരെ ധീരതയോടെ ഒറ്റക്കെട്ടായി  നിൽക്കേണ്ടതുണ്ട്, ചരിത്രം വളച്ചൊടിക്കുമ്പോൾ യഥാർത്ഥ ചരിത്രം പ്രചരിപ്പിക്കേണ്ടതുണ്ട്, നിയമപരമായി നീങ്ങേണ്ടതുണ്ട്. അസാം പൗരത്വ പ്രശ്നം 40ലക്ഷത്തിൽ നിന്ന് 19 ലക്ഷമായി കുറച്ചുകൊണ്ടു വരാൻ കഴിഞ്ഞു തുടങ്ങിയ വിവിധ അഭിപ്രായങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു. കുഞ്ഞുമുഹമ്മദ്‌ കടവനാട്, അഡ്വ. ഹനീഫ്,  എം.പി. മുജീബ്റഹ്മാൻ, റഷീദ് ഉമർ, സിറാജ് തലശ്ശേരി,  കരീം ആലുവ, ഷനോജ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ഇല്യാസ് ചേളന്നൂർ സ്വാഗതവും റമീഷ് മാളിക്കടവ് നന്ദിയും പറഞ്ഞു. കെ.എം. സാബിഖ് മോഡറേറ്ററായിരുന്നു.  ഇ. കെ. നഈം, കുഞ്ഞുമുഹമ്മദ്‌,  ഒ. ഹാരിസ് എന്നിവർ നേതൃത്വം നൽകി.