ഖത്തറിൽ ഇരുപത്തി നാലാമത് ഇന്റർ സ്കൂൾ കോംപറ്റീഷൻ ആരംഭിച്ചു.

6

ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി നാലാമത് ഇന്റർ സ്കൂൾ കോംപറ്റീഷൻ ആരംഭിച്ചു.

അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത്ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് വി.ടി. ഫൈസൽ, യൂത്ത്ഫോറം ജനറൽ സെക്രട്ടറി ഹാരീസ് പുതുക്കൂൽ, പ്രോഗ്രം ജനറൽ കൺവീനർ സാഫിർ കുണ്ടനി, അസിസ്റ്റന്റ് കൺവീനർമാരായ മഖ്ബൂൽ അഹമ്മദ്, റബീഅ് സമാൻ, യൂത്ത്ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീർ, കേന്ദ്ര സമിതിയംഗങ്ങളായ മുസ്തഫ, ഷഫീഖ് അലി, തൗഫീഖ് അബ്ദുല്ല, അതീഖുറഹ്മാൻ, അബ്ദുൽ ബാസിത്ത്, ഉസ്മാൻ പുലാപറ്റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് വൈകീട്ട് 6:30 ന് ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്ര (ഡി.ഐ.സി.ഐ.ഡി)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരവും നടക്കും. മതങ്ങളുടെ സഹവർത്തിത്വ ക്ഷമതയും സംഘർഷ സാധ്യതകളുണ്ടാക്കുന്ന ഘടകങ്ങളും അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്യുന്ന ഡിബേറ്റ് മത്സരത്തിൽ ഖത്തറിലെ പ്രമുഖ സ്കൂളുകൾ പങ്കെടുക്കും.