ഖ​ത്ത​ര്‍ നാ​ഷ​ണല്‍ ലൈ​ബ്ര​റി​യി​ല്‍ ഇന്ത്യയുടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം

32

ദോ​ഹ: ഖ​ത്ത​ർ-​ഇ​ന്ത്യ സാം​സ്​​കാ​രി​ക വ​ർ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി​യി​ല്‍ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. ഗ​ൾ​ഫു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക ബ​ന്ധം പ​റ​യു​ന്ന​താ​ണ്​ പ്ര​ദ​ർ​ശ​നം. ലൈ​ബ്ര​റി​യു​ടെ​യും ശൈ​ഖ്​ ഫൈ​സ​ല്‍ ബി​ന്‍ ഖാ​സിം ആ​ൽ​ഥാ​നി മ്യൂ​സി​യ​ത്തി​ലെ​യും പൈ​തൃ​ക ശേ​ഖ​ര​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​യു​ടെ ഗ​ള്‍ഫ് ഉ​ദ്​​ഭ​വം, എ​ണ്ണ വ്യാ​പാ​ര​ത്തി​ന് മു​മ്പ് ഗ​ള്‍ഫും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​മു​ദ്ര വ്യാ​പാ​രം, ഇ​ന്തോ-​ഗ​ള്‍ഫ് സ​മൂ​ഹം, ഇ​ന്തോ-​ഗ​ള്‍ഫ്  രാ​ജ​വം​ശം എ​ന്നി​വ​യെ​ല്ലാം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടു​ള്ള ശേ​ഖ​ര​ങ്ങ​ളാ​ണു​ള്ള​ത്. പു​രാ​ത​ന പാ​യ്ക്ക​പ്പ​ലു​ക​ളു​ടെ  ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ശൈ​ഖ്​ ജാ​സിം ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ ഥാ​നി​യു​ടെ ക​വി​ത ഉ​ള്‍പ്പെ​ടെ ഇ​ന്ത്യ​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച  അ​റ​ബി​ക് പു​സ്ത​ക​ങ്ങ​ളും ശേ​ഖ​ര​ത്തി​ലു​ണ്ട്.

‘ഖ​ത്ത​ര്‍, ഇ​ന്ത്യ, ഗ​ള്‍ഫ്ച​രി​ത്രം, സം​സ്കാ​രം, സ​മൂ​ഹം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് മൂ​ന്നു​മാ​സം നീ​ളു​ന്ന  പ്ര​ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി. ​കു​മ​ര​ന്‍, ലൈ​ബ്ര​റി  എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സു​ഹൈ​ർ, വ​സ്താ​വി, ഖ​ത്ത​ര്‍ മ്യൂ​സി​യം സാം​സ്കാ​രി​ക വ​ര്‍ഷ വ​കു​പ്പ്  മേ​ധാ​വി ആ​യി​ഷ അ​ല്‍ അ​ത്വി​യ്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സാം​സ്​​കാ​രി​ക വ​ർ​ഷ ഭാ​ഗ​മാ​യി ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്  ന​ട​ക്കു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പൊ​തു​വാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഭാ​ഷ​ണം ഈ ​മാ​സം 13ന് ​ന​ട​ക്കും.

ഖ​ത്ത​രി എ​ഴു​ത്തു​കാ​രു​ടെ ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​ഭാ​ഷ​ണം. 16ന് ​ആ​ധു​നി​ക ഇ​ന്തോ-​അ​റ​ബി​ക് അ​ക്ക​ങ്ങ​ളു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണം. ഇ​ന്ത്യ​യു​ടെ രാ​ഷ്​​ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ‘ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും അ​ഹിം​സാ ത​ത്ത്വ​ങ്ങ​ളും’ വി​ഷ​യ​ത്തി​ൽ ന​വം​ബ​ര്‍ 28ന് ​പ്ര​ഭാ​ഷ​ണം ന​ട​ക്കും.