മാധ്യമ പ്രവർത്തകൻ സലിൻ മാങ്കുഴിയുടെ കഥാസമാഹാരം ‘പേരാൾ ‘ പ്രകാശനം ചെയ്തു

23

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സലിൻ മാങ്കുഴിയുടെ കഥാസമാഹാരം ‘പേരാൾ പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരം ആശാ ശരത്ത് മാധ്യമപ്രവർത്തകൻ നിസ്സാർ സെയ്ദിന് നൽകിയാണ് പ്രകാശനം ചെയ്തത്.പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യ അതിഥിയായി.റേഡിയോ -മാധ്യമ – സാമൂഹിക പ്രവർത്തകരായ രമേഷ് പയ്യന്നൂർ, ജയലക്ഷ്മി, ഹിഷാം അബ്ദുൾ സലാം, പുന്നക്കൻ മുഹമ്മദലി , ദീപാ ഗണേഷ്, കെ എം അബ്ബാസ് , ചാന്നാങ്കര സലിം ,നടൻ രവീന്ദ്രൻ , ബഷീർ തിക്കോടി , എഡിസൻ ഇഗ്നേഷ്യസ് പെരേര, പ്രസാധകൻ ലി പി അക്ബർ,ബൈജു ഭാസ്കർ തു ടങ്ങിയവരും സംബന്ധിച്ചു.