സൗദി അറേബ്യയിൽ കാറിടിച്ച് മലയാളി യുവാവ് മരിച്ചു.

മലയാളി യുവാവ് സൗദി അറേബ്യയിൽ കാറിടിച്ച് മരിച്ചു. റോഡു മുറിച്ചു കടക്കുമ്പോൾ അതിവേഗതയിൽ വന്ന കാറിടിച്ച് തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി നിസാ മൻസിലിൽ നിഷാദ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം – അൽഖോബാർ ഹൈവേയിൽ സ്റ്റേഡിയം സിഗ്നലിന് സമീപമായിരുന്നു അപകടം. ദമ്മാം സീകോ ബിൽഡിങ്ങിന് സമീപം ഒരു കടയിലെ ജീവനക്കാരനായിരുന്നു. നാലു വർഷമായി സൗദിയിലുണ്ട്. നാലുമാസം മുമ്പാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയത്.. രാത്രിയിൽ ജോലികഴിഞ്ഞ് സഹോദരീ ഭർത്താവിനെ കാണാൻ പോകുന്നതിനാണ് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചത്. സൗദി പൗരൻ ഓടിച്ച ജി.എം.സി വാഹനം അതിവേഗതയിലെത്തി ഇടിക്കുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. . ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ   പുരോഗമിക്കുന്നു. ഇബ്രാഹിം – റാഹില ദമ്പതികളുടെ മകനാണ് മരിച്ച നിഷാദ്. ഭാര്യ: ഷബ്ന