ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സൗ​ദിയിൽ ഇനി വ​നി​ത​ക​ളും

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സൗ​ദി അ​റേ​ബ്യയിലെ ​ നി​ര​ത്തു​ക​ളി​ൽ  ഇനി വ​നി​ത​ക​ളും . പ​രി​ശീ​ല​നം  പൂ​ർ​ത്തി​യാ​ക്കി​യ വ​നി​ത പൊ​ലീ​സു​കാ​ർ താ​മ​സി​യാ​തെ റോ​ഡ്​ സു​ര​ക്ഷ​ക്ക്​  നി​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന്​ പ്രാ​ദേ​ശി​ക അ​റ​ബ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പൊ​തു​സു​ര​ക്ഷ വി​ഭാ​ഗ​വും റോ​ഡ്​ സു​ര​ക്ഷ അ​തോ​റി​റ്റി​യും ഇ​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്കം  പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. റി​യാ​ദ്, അ​ൽ​ഖ​സീം, ന​ജ്​​റാ​ൻ, ത​ബൂ​ക്ക്​ പ്ര​വി​ശ്യ​ക​ളി​ലാ​ണ്​  ട്രാ​ഫി​ക്​ പൊ​ലീ​സ്​ വേ​ഷ​ത്തി​ൽ വ​നി​ത​ക​ൾ ആ​ദ്യം നി​ര​ത്തി​ലി​റ​ങ്ങു​ക. വാ​ഹ​നം  ഒാ​ടി​ക്കു​ന്ന​വ​രു​ടെ​യും കാ​ൽ​ന​ട​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക്​ വേ​ണ്ടി​യു​ള്ള നി​രീ​ക്ഷ​ണ​വും  നി​യ​​ന്ത്ര​ണ​വു​മാ​യി​രി​ക്കും ചു​മ​ത​ല. ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​രു അ​തോ​റി റ്റി​ക​ളും വ​നി​ത പൊ​ലീ​സു​കാ​ർ​ക്ക്​ ന​ൽ​കും. ആ​ദ്യം ഏ​താ​നും പ്ര​വി​ശ്യ​ക​ളി​ൽ മാ​ത്ര​മാ​ണ്​  ന​ട​പ്പാ​വു​ക​യെ​ങ്കി​ലും പി​ന്നീ​ട്​ രാ​ജ്യ​വ്യാ​പ​ക​മാ​ക്കും
രാ​ജ്യ​ത്തി​​​െൻറ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും വ​നി​ത ട്രാ​ഫി​ക്​ പൊ​ലീ​സി​ന് വേ​ണ്ടി ഒാ​ഫി​സു​ക​ൾ ​തു​റ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ല്ലാ പ്ര​തി​കൂ​ല  സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​നു​ള്ള പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​വ​ർ​ക്ക്​ ന​ൽ​കും. വാ​ഹ​നം ഒാ​ടി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ഓ​ഡി​യോ വി​ഷ്വ​ൽ സം​വി​ധാ​ന​ങ്ങ​ൾ, എ​യ​ർ  ബാ​ഗു​ക​ൾ, സ്​​പെ​യ​ർ ട​യ​റു​ക​ൾ, തീ​യ​ണ​ക്കാ​നു​ള്ള സം​വി​ധാ​നം, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കി​റ്റ്,  അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മ​റ്റ്​ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ​ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച കാ​റു​കളുമായിരിക്കും ​വ​നി​ത ട്രാ​ഫി​ക്​ പൊ​ലീ​സു​കാ​ർ  നി​ര​ത്തു​ക​ളി​ലു​ണ്ടാ​വു​ക.