സൗദി ലുലു ഔട്ട്‌ലെറ്റുകളില്‍ ഇനി മുന്തിയ ഇനത്തില്‍പെട്ട കൂടുതൽ ഈത്തപ്പഴങ്ങള്‍  ലഭ്യമാകും

ദമ്മാം :മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വ്യാപാരശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൻറ്റെ സൗദി ലുലു ഔട്ട്‌ലെറ്റുകളില്‍ ഇനി മുന്തിയ ഇനത്തില്‍ പെട്ട കൂടുതൽ ഈത്തപ്പഴങ്ങള്‍  ലഭ്യമാകും .ഏറെ പ്രത്യേകതയുള്ളതും ഗുണമേന്മയുള്ളതുമായ  മുന്തിയ ഇനത്തില്‍ പെട്ട ഈത്തപ്പഴങ്ങള്‍ പ്രത്യേകം തരം തിരിച്ചായിരിക്കും വിപണിയിലേക്ക് എത്തുക .സഊദിയില്‍ ഉത്പാദിപ്പിക്കുന്ന മുന്തിയ ഇനത്തില്‍ പെട്ട ഈത്തപ്പഴങ്ങള്‍  കൂടി പൊതു വിപണികളില്‍ ലഭ്യമാക്കുന്നതിന്റെ  ഭാഗമായി ലുലു  ഗ്രൂപ്പ് നാഷണല്‍ സെൻറ്റർ  ഓഫ് പാംസ് ആന്റ് ഡേറ്റ്‌സുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന മുപ്പത്തി ഏട്ടാമത് സഊദി കാര്‍ഷിക പ്രദര്‍ശന വേളയിൽ  ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദും നാഷണല്‍ സെന്റര്‍ ഓഫ് പാംസ് ആന്‍ഡ് ഡേറ്റ്‌സ് സി.ഇ.ഒ മുഹമ്മദ് അല്‍ നോവിറാനും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്